വേള്‍ഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയും സംഘവും ജനുവരി 20 മുതല്‍ 22 വരെ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലേക്ക് പുറപ്പെടും. കാബിനറ്റ് സഹപ്രവര്ത്തകന് ഡിശ്രീധര് ബാബുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘമാണ് ദാവോസിലേക്ക് പോകുന്നത്. സമ്മേളനത്തിന് മുന്നോടിയായി ജനുവരി 16മുതല്‍ 19 വരെ അദ്ദേഹം സിംഗപ്പൂരില്‍ പര്യടനം നടത്തും.
തെലങ്കാനയിലേക്കുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ചും സർവകലാശാലകളെകുറിച്ചും അദ്ദേഹം ചർച്ച നടത്തും. കഴിഞ്ഞ വർഷം ദാവോസ് സന്ദര്ശിച്ചതിന്റെഫലമായി 40,000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാന നേടിയതെന്നും വിവിധ പദ്ധതികള്‍ക്കായി ഒപ്പുവെച്ച 18 ധാരണാ പത്രങ്ങളില്‍ 17 എണ്ണം ഇതിനകം ആംരംഭിച്ചതായും അറിയിപ്പില്‍ പറയുന്നു.