ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയിൽ ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ലെന്ന് ഇന്ത്യൻ മുൻ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാർ. ഇന്ത്യയുടെ ട്വന്റി20 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനം സഞ്ജു സാംസണ് ആയിരിക്കും.
ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ ഉൾപ്പെട്ട താരമാണ് പന്ത് എങ്കിലും ഇംഗ്ലണ്ടിനെതിരെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം. കാരണം ടീമിൽ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റേഴ്സിനെ പ്ലേയിങ് ഉൾപ്പെടുത്താനുള്ള സാധ്യത വിരളമാണ്.