കൊല്‍ക്കത്ത: ആര് ജി കര് മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്ക് നല്കാവുന്ന ഏറ്റവും ചെറിയ ശിക്ഷ ജീവപര്യന്തമാണെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകളാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിലേക്ക് നയിച്ചത്. ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.
ശിക്ഷ വിധിക്കുന്നതിന് മുമ്പ് സഞ്ജയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. വാദത്തിനിടയില്‍ താന്‍ നിരപരാധിയാണെന്നും സംഭവത്തില്‍ താന്‍ ഉള്‍പ്പെട്ടില്ലെന്നും സഞ്ജയ് വാദിച്ചു. തന്നെ കേസില്‍ കുടുക്കിയതാണെന്നും സഞ്ജയ് റോയ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനാണ് യുവ ഡോക്ടറെ പ്രതി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.