കോട്ടയം: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ കവർച്ച. പള്ളിയിലെ മുറിയിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയോളം മോഷ്ടാക്കൾ അപഹരിച്ചു.
ഇന്ന് പുലർച്ചെയോടെയായിരുന്നു മോഷണം നടന്നത്. മുറിയുടെ താഴ് തകർന്ന നിലയിലായിരുന്നു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.