ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല. പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. രോഹിത് തന്നെയാണ് കളിക്കുന്നില്ല എന്ന തീരുമാനം സെലക്ടര്‍മാരെ അറിയിച്ചത്. പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുമ്രയായിരുന്നു.
പരമ്പരയിൽ ഇന്ത്യ വിജയിച്ച ഏക ടെസ്റ്റും അതാണ്. ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ ജയ്സ്വാളിനൊപ്പം രോഹിതായിരുന്നു ഓപ്പണര്‍. രോഹിത് ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളിൽ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിൽ ഇപ്പോൾ ഓസീസ് 2-1ന് മുന്നിലാണ്.