ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം.സി.അരുൺ നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കുമരകത്തും കൊച്ചിയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.
മോഹൻലാൽ, സുരേഷ് ഗോപി എന്നിവരഭിനയിച്ച ജനകൻ, കുഞ്ചാക്കോ ബോബൻ നായകനായ സാൻഡ് വിച്ച്, സുരേഷ് ഗോപി നായകനായ ഡോൾഫിൻ ബാർ, ജയസൂര്യ, അനൂപ് മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച ഡേവിഡ് ആൻ്റ ഗോലിയാത്ത്, ഉണ്ണി മുകുന്ദൻ, ലാൽ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച കാറ്റും മഴയും എന്നീ ചിത്രങ്ങളൾ നിർമ്മിച്ച് ഏറെ പ്രശസ്തി നേടിയ സ്ഥാപനമാണ് ലൈൻ ഓഫ് കളേഴ്സ്.ഫ്രൈഡേ, ലോ പോയിൻ്റ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനാണ് ലിജിൻ ജോസ്.
പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യുവും നിമിഷാ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോ ബേബി. നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, ജിയോ ബേബി, സജിൻ ചെറുകയിൽ, ഷാജു കുരുവിള, നീരജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു .നജീം കോയയുടേതാണ് തിരക്കഥ.