കൊല്ലം: കൊല്ലം കോട്ടുക്കൽ ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചതിനു പോലീസിൽ പരാതി. മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. ഗാനത്തിന് ശേഷം ആർ എസ് എസിന്റെ മുദ്രവാക്യവും വിളിച്ചു. കാവിവത്കരിക്കാനുള്ള ശ്രമമെന്നും ആരോപണം ഉയരുന്നു. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയാണ് പരാതി നൽകിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണിത്. ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്റെ കൊടിതോരണങ്ങൾ കെട്ടിയതിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനും പോലീസിനും പരാതി നൽകി. എന്നാൽ ഗാനമേളയിൽ ദേശഭക്തി ഗാനമാണ് ആലപിച്ചതെന്നാണ് ഉത്സവ കമ്മിറ്റിയുടെ വിശദീകരണം.