മോസ്കോ: ആണവ നയത്തിലെ പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പുതിയ നയം റഷ്യയ്ക്ക് ആണവായുധങ്ങൾ ഉപയോഗിക്കാൻ കൂടുതൽ സ്വാതന്ത്ര്യം നൽകും. ബാഹ്യ ആക്രമണങ്ങളെ ചെറുക്കാൻ ആണവായുധങ്ങളുടെ ഉപയോഗം വിപുലീകരിക്കാൻ പുതുക്കിയ നയം റഷ്യയെ അനുവദിക്കുന്നു.
ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെ റഷ്യയ്ക്കെതിരായ ഏതു സുപ്രധാനമായ ആക്രമണത്തിനും പ്രതികാരമായി ആണവായുധങ്ങൾ ഉപയോഗിക്കാം. സഖ്യരാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയുടെ സാഹചര്യത്തിലാണ് നയ പരിഷ്കരണം .യുക്രെയ്നുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആണവ നയത്തിലെ പരിഷ്കാരങ്ങൾക്ക് റഷ്യ അംഗീകാരം നൽകിയത്.