പത്തനംതിട്ട: ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി.എം രാജൻ (68) ആണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിലാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.നാല് ദിവസം മുന്നെയും ഒരു ശബരിമല തീർത്ഥാടകൻ മരണപ്പെട്ടിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശി ശങ്കർ ടി (52) ആണ് ഡിസംബർ 10-ന് മരിച്ചത്.ഹൃദയാഘാതമായിരുന്നു മരണകാരണം. മലകയറുന്നതിനിടെ അഴുതക്കടവിൽ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.