പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറന്ന് ശബരിമല. കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നട തുറന്നു. മകരവിളക്ക് തീർത്ഥാടനത്തിന് ഡിസംബർ 30 വൈകിട്ട് 5 ന് നടതുറക്കും, 31 പുലർച്ചെ 3 മണി തൊട്ട് മകരവിളക്ക് പൂജകൾ ആരംഭിക്കും.
ശരണ മന്ത്രങ്ങളുമായി ഭക്തർ ഇനി മലകയറും. 30,000 പേര് ഇന്ന് വിർച്ച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തു. ഉച്ചക്ക് തന്നെ പമ്പയിൽ നിന്ന് സ്വാമിമാരെ സന്നിധാനത്തേക്ക് കയറ്റിവിടാൻ ആരംഭിച്ചു. തിരക്ക് കുറയ്ക്കുന്നതിനായി വൈകീട്ട് 5 മണിയോടെ തുറക്കാറുള്ള നട 4 മണിക്ക് തന്നെ തുറന്നിരുന്നു.