പത്തനംതിട്ട: മകരവിളക്ക് മഹോത്സവം പ്രമാണിച്ച് ശബരിമലയിൽ നട തുറന്നു. മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആഴിയിൽ അഗ്നി പകർന്നു. പിന്നീട് ദർശനത്തിനായി ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിച്ച് തുടങ്ങി.
തിരക്ക് കണക്കിലെടുത്ത് വൈകുന്നേരം നാല് മണിക്ക് തന്നെ നട തുറന്നു ക്കുകയായിരുന്നു. മകരവിളക്കിനെ തുടർന്ന് തിരക്ക് കണക്കിലെടുത്തുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡും പോലീസും അറിയിച്ചു. ജനുവരി 14നാണ് മകരവിളക്ക്.