പത്തനംതിട്ട ∙ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ പൊന്നമ്പാറയിൽ വച്ചായിരുന്നു അപകടം. നാലുപേര്‍ക്ക് പരുക്കേറ്റു. ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. വാഹനം ഓടിച്ച അര്ജുന്, യാത്രക്കാരായ ശശി എന്നിവർക്ക് സാരമായി പരുക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന ആരുഷി എന്ന ഒന്‍പതു വയസ്സുകാരിക്കും പരുക്കുണ്ട്. വളവു തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു. തുടർന്ന് മരത്തിലിടിച്ചാണു കാർ നിന്നത്. പൊലീസും അഗ്നി രക്ഷാ സംഘവും മോട്ടർ വാഹന വകുപ്പും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.