മുംബൈ: സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ചിത്രം പുറത്തുവിട്ടു. കൃത്യം നടത്തിയതിനുശേഷം പ്രതി പുറത്തിറങ്ങി വസ്ത്രം മാറി. പിന്നീട് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. നീല ഷർട്ട് ഇട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന പ്രതിയുടെ ചിത്രമാണ് പുറത്തുവന്നത്.
മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. താമസിയാതെ ആശുപത്രി വിടാൻ കഴിയും എന്നാണ് പ്രതീക്ഷ.
സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ആളുടെ രൂപസാദൃശ്യമുള്ള ഒരാളെ ഇന്നലെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലിൽ ഇയാൾ അല്ലെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് വിട്ടയച്ചു.