കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടുക്കുന്നു.വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേറ്റു.തുറമുഖമന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ ചേർന്ന് സ്വീകരിച്ചു.

നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക.ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്.