ദില്ലി: വീസ തട്ടിപ്പിൽ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുഖ് അറസ്റ്റിൽ. മനുഷ്യാവകാശ സംരക്ഷണ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ സനലിനെ പോളണ്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. സനലിനെ അറസ്റ്റ് ചെയ്തതായി ഫിൻലൻഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിതീകരിച്ചു.
2018ൽ ആലപ്പുഴ സ്വദേശിനിക്ക് വീസ നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് സനൽ രാജ്യം കടന്നത്. ദീർഘകാലമായി ഫിൻലാൻഡിൽ താമസിക്കുകയായിരുന്നു സനൽ. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സനലിനെതിരെ 2020 ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. 2012 ൽ സനലിനെതിരെ മതനിന്ദയ്ക്ക് കേസെടുത്തിരുന്നു