കൊച്ചി: സിനിമയിൽ ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണെന്ന് നിർമാതാവ് സാന്ദ്ര തോമസ്. മലയാള സിനിമയുടെ ഉയർന്ന ബഡ്ജറ്റിനെ കുറിച്ച് നിർമ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോൾ നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ പണിപ്പുരയിൽ ആണ്.
സിനിമാമേഖലയിലെ സംഘടനകൾ അതാത് സമയങ്ങളിലെ വിഷയങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം വ്യക്തിതാല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എടുത്ത തീരുമാനങ്ങൾ ആണ് ഇന്ന് മലയാള സിനിമയെ ഈ ദുരവസ്ഥയിലേക്ക് എത്തിച്ചതെന്നും തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സാന്ദ്ര തോമസ് പറഞ്ഞു.