സുപ്രീംകോടതി ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയുടെ 51മത് ചീഫ് ജസ്റ്റിസായാണ് സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കുക. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. 2025 മെയ് 13വരെ സഞ്ജീവ് ഖന്നയ്ക്ക് പദവിയില്‍ തുടരാം.
ഡിവൈ ചന്ദ്രചൂഡ് വിരമിച്ച സ്ഥാനത്തേക്കാണ് സഞ്ജീവ് ഖന്ന നിയമിതനാകുന്നത്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ദില്ലി യൂണിവേഴ്സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.