കുട്ടനാട് എംഎൽഎ തോമസ് കെ തോമസ മത്സരിക്കുമെങ്കിൽ എതിർ സ്ഥാനാർത്ഥി ആയി സതീഷ് തോന്നയ്ക്കൽ മത്സരിക്കും. എൻസിപി എസ് ദേശീയ സെക്രട്ടറി അയിരുന്നു സതീഷ് തോന്നയ്ക്കൽ.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന് കണ്ടത്തുമായി ബന്ധപ്പെട്ട് വിഷയത്തിൽ തോമാസ് കെ തോമസുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുകയും തോമാസ് കെ തോമാസ് സംസ്ഥാന പ്രസിഡൻ്റ് ആയി ഇരിക്കുന്ന പാർട്ടിയുടെ ദേശീയ സെക്രട്ടറി ആയി തുടരാൻ താൽപര്യം ഇല്ല എന്നു പറഞ്ഞ ഇദ്ദേഹം ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
നിലവിൽ കുട്ടനാട് നിയോജക മണ്ഡലത്തിൽ പെടുന്ന 13പഞ്ചായത്തുക്കളിലായി 126 പേരടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിക്കുകയും അടുത്ത ഒരു വർഷക്കാലം കുട്ടനാട് നിയോജക മണ്ഡലത്തിലെ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സതീഷ് തോന്നയ്ക്കൽ മാവേലിക്കരയിൽ നിന്ന് താമസം കുട്ടനാട്ടിലേക്ക് മാറ്റിയാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്നത് .