റിയാദ്: ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ ഇടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് തുടങ്ങും. 20 ബിസിനസ് ക്ലാസ് സീറ്റുകളും, 160 ഇക്കണോമി സീറ്റുകളുമുള്ള വിമാനമായിരിക്കും ഈ സര്‍വീസിന് ഉപയോഗിക്കുക. 2015ലാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സൗദിയ സര്‍വീസ് നിര്‍ത്തിയത്.