സൗദിയിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ സൗദി അറേബ്യയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് കാലാവസ്ഥ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വരെ കനത്ത മഴ നീണ്ടു നിൽക്കുമെന്നതിനാൽ പൗരന്മാരോട് മുൻകരുതൽ എടുക്കാൻ നിർദ്ദേശിച്ചു.
വടക്കൻ അതിർത്തി മേഖലയിൽ ശനിയാഴ്ച ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. നിരവധി പ്രദേശങ്ങളിൽ ഇടിമിന്നൽ, വെള്ളപ്പൊക്കം, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
വെള്ളിയാഴ്ച മുതൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ ജൗഫിൻ്റെ വടക്കൻ പ്രദേശം മഞ്ഞുമൂടി. ദിവസങ്ങളോളം ആലിപ്പഴ വർഷവും കനത്ത മഴയും ഉണ്ടായതിനെ തുടർന്നാണിത്. എൻ സി എം കാലാവസ്ഥാ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുന്നു.