കൊല്ലം: കൊട്ടാരക്കരയില്‍ കനാലില്‍ വീണ് എട്ടുവയസുകാരൻ മരിച്ചു. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ് പെട്ടെന്ന് തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയപ്പോൾ കനാലിൽ വീഴുകയായിരുന്നു.പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തേക്ക് എടുത്തു. പുറത്തേക്ക് എടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.