മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വരുന്നു. നടൻ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്.
2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് ചിത്രത്തിൽ മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളെ അവതരിപ്പിച്ചു. മലയാളം ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലെ മികച്ച ഒരു സിനിമയാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയുള്ള നായക കഥാപാത്രത്തിന്റെ ശ്രമവും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരുക്കിയ ഒരു ചിത്രം തന്നെയായിരുനു ദൃശ്യം. ഇതിന്റെ തുടര്‍ച്ചയായിരുന്നു രണ്ടാം ഭാഗം. 2021 ലാണ് ദൃശ്യം ദി റിസംഷന് എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.