മധ്യപ്രദേശ് : ഭഗവാൻ ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു എന്നാരോപിച്ച് മധ്യപ്രദേശിലെ ജബൽപൂരിൽ ഹിന്ദു സംഘടന സ്കൂൾ അടിച്ചു തകർത്തു. വൻ നാശനഷ്ട്ടങ്ങളാണ് ഹിന്ദു സംഘടനകളുടെ ആക്രമണം മൂലം സ്കൂളിന് ഉണ്ടായിരിക്കുന്നത്. കൂടാതെ പ്രതിഷേധത്തെ തുടർന്ന് അക്രമകാരികൾ സ്കൂളിലേക്ക് ചെളി നിറച്ച് കൊണ്ടുവന്ന കവറുകളും എറിഞ്ഞു. പോലീസ് നോക്കിനിൽക്കേയാണ് അക്രമകാരികൾ ഈ പ്രവർത്തിക്കളെല്ലാം ചെയ്തത്.
അതേസമയം ഏപ്രിൽ ഒന്നിന് ജബൽപൂരിൽ വിഎച്ച്പി സംഘടന മലയാളികളായ വൈദികരെ മതപരിവർത്തനത്തിന്റെ പേരിൽ മർദിച്ച വാർത്താ ഇന്നാണ് പുറംലോകം അറിഞ്ഞത്. ആദിവാസികളെ ക്രിസ്ത്യാനികളായി മതം മാറ്റുന്നു എന്ന് ആരോപിച്ച് വൈദികരെ മർദിച്ചതിനെ സംബന്ധിച്ച് പ്രിൻസിപ്പൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആളുകളാണ് സ്കൂൾ അടിച്ചു തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ അഖിലേഷ് മേവൻ മാപ്പ് പറയണമെന്നാണ് ഹിന്ദു സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം.