ഇടുക്കി: കേരള ടൂറിസത്തില്‍ ചരിത്രമായി സീപ്ലെയിന്‍ ഇന്ന് മാട്ടുപെട്ടിയില്‍ പറന്നിറങ്ങും. കൊച്ചി കായലില്‍ നിന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പരീക്ഷണപ്പറക്കലാവും ഇന്ന് നടക്കുക.
കൊച്ചി ബോള്‍ഗാട്ടി പാലസിന് മുന്നിലെ കായലില്‍ വെച്ച് രാവിലെ 10.30ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടിയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാവും സീപ്ലെയ്ന്‍ സ്വീകരിക്കുക.
പരീക്ഷണ പറക്കലിന്റെ ഭാഗമായി ആ മേഖലയില്‍ രാവിലെ ഒന്‍പത് മണി മുതല്‍ 11 മണി വരെ എല്ലാ തരം ബോട്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനമാണ് സീപ്ലെയിന്‍.
ഡി ഹാവ് ലാന്‍ഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്നാണ് കൊച്ചിയില്‍ എത്തിയത്. കനേഡിയന്‍ പൗരന്മാരായ ഡാനിയല്‍ മോണ്ട്ഗോമെറി, റോഡ്ഗര്‍ ബ്രിന്‍ഡ്ജര്‍ എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാര്‍.