മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സിബി കാട്ടാമ്പിളളി അന്തരിച്ചു.63 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് മലയാള മനോരമയില്‍ 38 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുണ്ട്.തിരുവനന്തപുരം പ്രസ്ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറായും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റായും സേവനമനുഷ്ഠിച്ചിരുന്നു.കേരള രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും കോളിളക്കമുണ്ടാക്കിയ, ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ പോലീസ് നടത്തിയ അതിക്രമങ്ങള്‍ പുറം ലോകത്തെ അറിയിച്ചത് സിബി കാട്ടാമ്പള്ളിയുടെ’സ്കൂപ്പ്’ ആണ്.
തങ്കമണിയിലെ പൊലീസ് അതിക്രമം തുറന്നുകാട്ടിയതിന് പി. യു. സി. എല്‍ അദ്ദേഹത്തെ ആദരിച്ചു. രാഷ്ട്രീയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളില്‍ ശ്രദ്ധേയമായ നിരവധി റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്.മനോരമയുടെ വിവിധ യൂണിറ്റുകളില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ച് റിപ്പോര്‍ട്ടിംഗിലും ന്യൂസ് ഡസ്കിലും പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം തിരുവനന്തപുരം യൂണിറ്റില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി 2020ല്‍ വിരമിച്ചു.സ്റ്ററ്റ്സ് മാന്‍ അവാര്‍ഡ്, ലാഡ് ലി മീഡിയ അവാര്‍ഡ് അടക്കം നിരവധി ദേശീയ- അന്താരാഷ്ട്രാ പുരസ്ക്കാരങ്ങള്‍ നേടി.