വത്തിക്കാന്‍ സിറ്റി:ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗര്‍ഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭയുടെ പ്രസ്താവന.ഇതുസംബന്ധിച്ച് അഞ്ചുവര്‍ഷമെടുത്തു തയ്യാറാക്കിയ 20 പേജുള്ള പ്രഖ്യാപനമാണ് വത്തിക്കാന്‍ പ്രമാണരേഖകളുടെ ഓഫീസ് പുറത്തിറക്കിയത്.ഏതാനും മാസങ്ങളെടുത്തു നടത്തിയ പരിശോധനകള്‍ക്കുശേഷം മാര്‍ച്ച് 25നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന് അംഗീകാരം നല്‍കിയത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ‘അതിരറ്റ അന്തസ്സ്’ എന്നപ്രഖ്യാപനം ഇറക്കിയത്.
തിങ്കളാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സഭ പുറത്തിറക്കിയത്. മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്നാണ് ഗര്‍ഭച്ഛിദ്രം, ദയാവധം തുടങ്ങിയവയെ സഭ പ്രസ്താവനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.വ്യക്തിയുടെ ലിംഗം മാറ്റാന്‍ കഴിയുമെന്നുപറയുന്ന ‘ജെന്‍ഡര്‍ തിയറി’യെ വത്തിക്കാന്‍ നിരാകരിക്കുന്നു.
നടിയെ ആക്രമിച്ച കേസ്;ഹൈക്കോടതിയെ സമീപിച്ച് അതിജീവത
ജീവശാസ്ത്രപരമായി വ്യത്യസ്തരായ പുരുഷനും സ്ത്രീയുമായി ദൈവം മനുഷ്യന് സൃഷ്ട്ടിച്ചു. അതിനാല്‍, ദൈവത്തിന്റെ പദ്ധതിയെ മാറ്റുകയോ സ്വയം ദൈവമാകാന്‍ ശ്രമിക്കുകയോ അരുതെന്ന് പ്രഖ്യാപനം പറയുന്നു.വാടകഗര്‍ഭപാത്രത്തിലൂടെയുള്ള ജനനം വാടകയമ്മയുടെയും ജനിക്കുന്ന കുഞ്ഞിന്റെയും അന്തസ്സിനെ ഹനിക്കുന്നുവെന്നും വത്തിക്കാന്‍ അഭിപ്രായപ്പെട്ടു.