കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന് വി.കെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം. രണ്ട് ലക്ഷം രൂപയുടെ ബോണ്ടുള്‍പ്പെടെ വ്യവസ്ഥകളോടെ ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റുണ്ടാകുന്ന പക്ഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിടണമെന്നും പ്രതിയ്ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നത് കൂടി പരിഗണിച്ചാണ് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ വികെ പ്രകാശിന് നിര്‍ദ്ദേശം നല്കിയ കോടതിയാണ് ജാമ്യം അനുവദിച്ചത്.
സിനിമയ്ക്കുളള കഥയുമായി സമീപിച്ച യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗിക താത്പര്യത്തോടെ ഉപദ്രവിച്ചുവെന്നാണ് യുവതി പരാതി ഉന്നയിച്ചത്. കാര്യം മറ്റാരോടും പറയരുതെന്ന് തുടരെ ഫോണില്‍ വിളിച്ച് സംവിധായകന് നിര്‍ബന്ധിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയ ശേഷം ഡ്രൈവറുടെയോ മറ്റോ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ തനിക്ക് ഫോണ്‍ വഴി അയച്ചു തന്നുവെന്നും യുവതി പറഞ്ഞിരുന്നു. ഈ കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി വികെ പ്രകാശ് കോടതിയെ സമീപിച്ചത്.
എന്നാല്‍ തനിക്കെതിരെ യുവതി നല്കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് വികെ പ്രകാശ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും തന്റെ സുഹൃത്തായ നിര്‍മ്മാതാവിനെ മുന്‍പ് പരാതിക്കാരി ബ്ലാക്ക്മെയില്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇയാള്‍ പണം തട്ടാന്‍ വേണ്ടിയാണ് യുവതി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും വി.കെ പ്രകാശ് പറഞ്ഞിരുന്നു.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://accounts.binance.com/bg/register?ref=V2H9AFPY