തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസിലറുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ നാളെ എസ്എഫ്ഐ പഠിപ്പ് മുടക്കും. വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വൈസ് ചാന്‍സിലറുടെ തീരുമാനത്തിനെതിരെയുള്ള എസ്എഫ്ഐ സമരം പുരോഗമിക്കുകയായിരുന്നു.
ഇതിനിടയിലാണ് ഇന്നലെ വി സി ക്കെതിരെ ബാനറുയര്‍ത്തി എസ്എഫ്ഐ പ്രതിഷേധിച്ചത്. തുടര്‍ന്ന് സര്‍വകലാശാല കവാടത്തിനു മുന്നില്‍ ഉപരോധം നടത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.