മുംബൈ: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് പ്രതിയായ മാസപ്പടി കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു. കരിമണല്‍ കമ്പനിയായ സി എം ആര് എല്‍ എസ് എഫ് ഐ ഒ അന്വേഷണം അവസാനിപ്പിക്കമമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ നല്കിയ മറുപടിയിലാണ് എസ് എഫ് ഐ ഒ കേസന്വേഷണം ഉടന്‍ അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന എക്സാലോജിക്ക് എന്ന കമ്പനിക്ക് സി എം ആര് എല്‍ സേവനമൊന്നും നല്‍കാതെ പണം നല്‍കിയെന്ന ഷോണ്‍ ജോര്‍ജിന്റെ ആരോപണത്തിലാണ് എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും കേസ് എടുക്കണോ വേണ്ടയോ എന്ന തീരുമാനം കൈക്കൊള്ളേണ്ടതെന്ന് എസ് എഫ് ഐ ഒ വ്യക്തമാക്കി. മുംബൈ ഹൈക്കോടതിയില്‍ സി എം ആര് എല്‍ നല്കിയ ഹര്‍ജിയില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു രേഖകളും കൈമാറരുതെന്ന് ആവശ്യപ്പെട്ടിരുന്നു. രഹസ്യരേഖകള്‍ ഷോണ്‍ ജോര്‍ജിന്റെ കൈവശം എങ്ങിനെ എത്തിയെന്നും സി എം ആര് എല്‍ ചോദ്യം ഉന്നയിച്ചിരുന്നു.