കോഴിക്കോട്: താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ നിർണായക തെളിവായ നഞ്ചക്ക് കണ്ടെത്തി.
കേസിലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നഞ്ചക്ക് കണ്ടെത്തിയത്. പ്രതിയുടെ വീട്ടിൽ നിന്നും 4 മൊബൈൽ ഫോണുകളും ലാപ്ടോപ്പും കണ്ടെത്തി. കൃത്യത്തിൽ പങ്കെടുത്ത 5 വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. എന്നാൽ പ്രതികൾക്ക് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതാനാകും.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായി വ്യാഴാഴ്ച വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിച്ചു. തലച്ചോറിൽ 70%ക്ഷതമേറ്റതിനാൽ വീട്ടിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ വെള്ളിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു.