കൊച്ചി: അപകീര്‍ത്തിപ്പെടുത്തിയെന്ന പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എളമക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. മുന്‍കൂര്‍ ജാമ്യം ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പരാതിയില്‍ ശ്രീനിജന് എംഎല്‍എ വ്യക്തമാക്കി.
തനിക്കെതിരെ ജാതി അധിക്ഷേപം നടത്തുകയും ആസൂത്രിത അജണ്ടയുടെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഷാജന് സ്കറിയ, സിഇഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.
പരാതി നല്‍കിയതിന് പിന്നാലെ ഷാജന് സ്കറിയ ഹൈക്കോടതിയെ സമീപിക്കുകയും മുന്‍കൂര്‍ ജാമ്യം നേടുകയുമായിരുന്നു.