തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷവിധി. ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. തട്ടിക്കൊണ്ടു പോകലിന് 10 വർഷം തടവും അന്വേഷണം വഴി തിരിച്ചു വിട്ടതിന് അഞ്ചുവർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വധശിക്ഷയ്ക്ക് പുറമേ ശിക്ഷാവിധിയിലുള്ളത്. മൂന്നാം പ്രതിയായ അമ്മാവന് മൂന്ന് വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷിറീണ് വിധി പറഞ്ഞത്. കേരളത്തിലാകെ ചർച്ചാ വിഷയമായ കൊലപാതക കേസിൻ്റെ വിധി പ്രസ്താവിച്ചത്.
കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ, അമ്മാവൻ നിർമ്മല കുമാരൻ നായർ എന്നിവരുടെ ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. കേസിലെ അന്വേഷണത്തിന് കേരള പോലീസിന് കോടതിയുടെ പ്രശംസയും ലഭിച്ചു. 586 പേജുള്ള വിധിന്യായമാണ് കോടതി പ്രസ്താവിച്ചത്. ഇരുവരും കുറ്റക്കാരണെന്ന് അന്തിമവാദം കേട്ട കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിറ്റേ ദിവസം തന്നെ ശിക്ഷ വിധിക്കേണ്ടതായിരുന്നെങ്കിലും പ്രതി ഗ്രീഷ്മക്ക പറയാനുള്ളത് കൂടി കേൾക്കണമെന്ന പരിഗണനയിലാണ് ശിക്ഷാ വിധി നീട്ടിയത്. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടിരുന്നു.
2022 ഒക്ടോബർ 14-നാണ് പാറശ്ശാല സ്വദേശിയും തൻ്റെ കാമുകനുമായിരുന്ന ഷാരോൺ രാജിനെ രാമവർമ്മൻ ചിറയിലുള്ള തൻ്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. കഷായത്തിൽ കളനാശിനി (പാരക്വാറ്റ്) കലർത്തി നൽകിയത്. കടുത്ത ഛർദ്ദിയും ശാരീരിക പ്രശ്മനങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25 ന് മരണത്തിന് കീഴടങ്ങി. ഷാരോണിൻ്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു. 11 ദിവസത്തിലഘധികം വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു ഷാരോണിൻ്റെ മരണം.