ദില്ലി:ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ ആരോപണവുമായി ബിജെപി രംഗത്ത്.സുപ്രീം കോടതി അഭിഭാഷകന് ജയ് ആനന്ദ് ദെഹദ്രായ് -യുടെ ഉന്നയിച്ച ആരോപണമാണ് ബിജെപി ഏറ്റെടുത്തത്.2022 ഒക്ടോബറില്‍ ദില്ലിയിലെ ഹോട്ടലില്‍ തരൂര്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം.സംഭവം മൂടിവയ്ക്കാന്‍ പ്രമുഖ മാധ്യമ പ്രവര്ത്തകന് ശ്രമിച്ചെന്നും ദെഹദ്രായ് ആരോപിക്കുന്നുണ്ട്.ഇതേ കുറിച്ച് മാധ്യമപ്രവര്ത്തകന് ദെഹദ്രായ്ക്കയച്ച സന്ദേശവും സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച ആരോപണത്തിന്റെ ഒപ്പമുണ്ട്.ദെഹദ്രായ്യുടെ ആക്ഷേപം ഏറ്റെടുത്ത ബിജെപി നേതാവ് അമിത് മാളവ്യ, ശശി തരൂര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ ബിജെപി നല്കിയ പരാതി നല്‍കിയിരുന്നു.രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യവും യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നും കമ്മിഷന് വിലയിരുത്തി.തന്റെ പരാമര്‍ശങ്ങള്‍ എതിര്‍സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ലായെന്ന ശശി തരൂരിന്റെ വാദവും തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളിക്കളഞ്ഞു.