കൊല്ലം: ശാസ്താംകോട്ട തടാക സംരക്ഷണത്തെ സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും ഗൗരവകരമായി കാണണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. തടാകത്തിന്റെ സംരക്ഷണത്തിന് വേണ്ടി കേന്ദ്രസർക്കാർ അനുവദിച്ച തുക സംസ്ഥാന സർക്കാർ പൂർണ്ണമായും ചെലവഴിക്കാത്തത് തികഞ്ഞ അലംഭാവമാണ്. സ്ഥലം എംഎൽഎയ്ക്ക് ശാസ്താംകോട്ട തടാകത്തോട് പ്രേമം ഉണ്ടാകുന്നത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ്. സംസ്ഥാന സർക്കാരും തടാക സംരക്ഷണത്തിനു വേണ്ടി യാതൊരുവിധത്തിലുള്ള ഇടപെടലുകളും നടത്തുന്നതുമില്ല. തടാക സംരക്ഷണത്തെ സർക്കാരും എംഎൽഎയും അടിയന്തര വിഷയമായി കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.