ഷിരൂര്‍ ദൗത്യത്തിന്റെ നിര്‍ണ്ണായക ദിനമായ ഇന്ന് തിരച്ചിലില്‍ ട്രക്കിന്റെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. അര്‍ജുന്റെ ട്രക്ക് ആണോ ഇത് എന്നതില്‍ സ്ഥിരീകരണം ഇല്ല. രണ്ട് ട്രക്കുകളാണ് നദിക്കടിയില്‍ ഉള്ളത്. നദിയില്‍ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ടയര്‍ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത്. തിരച്ചില്‍ പുരോഗമിക്കുന്നയിടത്ത് നിരവധി തടിക്കഷണങ്ങള്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചിരുന്നു.
രാവിലെ എട്ട് മണിയോടെ ആരംഭിച്ച തിരച്ചിലാണ് പുരോഗമിക്കുന്നത്. അര്‍ജുന്റെ കുടുംബവും ഷിരുരിലെത്തിയിട്ടുണ്ട്. നദിക്കടിയില്‍ തിരച്ചില്‍ തുടരുകയാണ്. തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജിങ്ങിന്റെ എതിര്‍വശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ച് നേരത്തെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.