പാലക്കാട്: എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം. ഗ്രേഡ് എസ് ഐ രാജ് നാരായണനും, കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാക്കൾ തമ്മിലുള്ള തർക്കം തീർക്കാനെത്തിയതായിരുന്നു പൊലീസ്. ഇവിടെയെത്തി അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്.