ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തുന്ന ചിത്രത്തിന്റെ അപ്ഡേറ്റാണ് ബോളിവുഡിലെ സംസാരവിഷയം.തുഷാര്‍ ജലോട്ട സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറാണ് നായികയായി എത്തുന്നത്.ചിത്രം യോദ്ധയില്‍ പൊലീസ് ഓഫീസറായി എത്തിയ സിദ്ധാര്‍ഥ് മല്‍ഹോത്ര ഇനി വേറിട്ട ഴോണറിലുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും സ്വീകരിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്.ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷന്‍സാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, എസ് എം സഹീര്‍, സണ്ണി ഹിന്ദുജ, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ ചിത്തരഞ്ജന് ത്രിപതി എന്നിവരും വേഷമിടുന്നുണ്ട്.