ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ റാങ്കിംഗ് ‘ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക’ പ്രകാരം സിംഗപ്പൂർ ഒന്നാമത്. 195 ഇടങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ളതാണ് സിംഗപ്പൂര്‍ പാസ്പോര്‍ട്ട്. 193 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള ജപ്പാനാണ് രണ്ടാമത്. യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന് എന്നിവര്‍ സൂചികയില്‍ മൂന്നാം സ്ഥാനം പങ്കിട്ടു. പട്ടികയില്‍ ഇന്ത്യക്ക് എണ്‍പത്തിയഞ്ചാം സ്ഥാനമാണുള്ളത്.
2025-ല്‍ 192 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കുന്ന ആറ് പാസ്പോര്‍ട്ടുകള്‍ക്കൊപ്പം ഫിന്‍ലാന്‍ഡും ദക്ഷിണ കൊറിയയും എത്തി. ഓസ്ട്രിയ, ഡെന്മാര്ക്ക്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, സ്വീഡന് എന്നീ ഏഴ് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ 191 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകി നാലാം സ്ഥാനം പങ്കിട്ടു. യുഎസ് പാസ്പോര്‍ട്ട് ഒമ്പതാം സ്ഥാനത്താണ്. ഈ വര്‍ഷത്തെ റാങ്കിംഗില്‍ ഇന്ത്യ അഞ്ച് സ്ഥാനങ്ങള്‍ താഴ്ന്ന് 80-ല്‍ നിന്ന് 85 ലെത്തി. ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ഇപ്പോള്‍ 57 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുണ്ട്. അഫ്ഗാനിസ്ഥാന്, ഇറാഖ്, യമന്‍, പാക്കിസ്ഥാന് എന്നിവര്‍ അവസാന റാങ്കിലാണ്.