ന്യൂഡല്‍ഹി: അന്തരിച്ച സീതാറാം യെച്ചൂരിയുടെ മൃതദേഹം കാണുന്നതിനായി ഇന്‍ഡിഗോ ബഹിഷ്കരണം പിന്‍വലിച്ചതില്‍ പ്രതികരണവുമായി ഇ പി ജയരാജന്. യെച്ചുരിയെ കാണുന്നതിനായി ഏത് സമരത്തേയും പ്രതിജ്ഞയെയും ലംഘിക്കും. ഇന്‍ഡിഗോയുമായുള്ള പ്രശ്നത്തേക്കാള്‍ വലുത് സീതാറാം യെച്ചൂരിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. എന്റെ പ്രിയപ്പെട്ട സഖാവാണ്. 44 വര്‍ഷക്കാലമായി ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെയുള്ള സഖാവ് അന്തരിച്ചു എന്ന് കേട്ടാല്‍ ഞാന്‍ ഇതിന്റെ മേല്‍ കടിച്ചുതൂങ്ങി നില്ക്കുകയാണോ വേണ്ടത്. ഉള്ള വിമാനത്തിലോ, എങ്ങനെയെങ്കിലും ഡല്‍ഹിയില്‍ എത്തുക എന്നുള്ളതെ എന്റെ മുന്പില് ഉള്ളൂ- അദ്ദേഹം പറഞ്ഞു.
2022 ജൂണ്‍ 13 ന് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന് തള്ളിയിടുകയായിരുന്നുസംഭവത്തില് ഇന്‍ഡിഗോ അന്വേഷണം നടത്തുകയും ഇപിക്ക് മൂന്ന് ആഴ്ച്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് വിവാദത്തിനിടെയായിരുന്നു സംഭവം. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന യാത്ര ഇപി ബഹിഷ്കരിച്ചത്.