കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗം രാജ്യത്തെ പുരോഗമന -ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവ ബഹുലമായൊരു രാഷ്ട്രീയ ജീവിതമായിരുന്നു സീതാറാം യെച്ചൂരിയുടേത്.
രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് എന്നും കരുത്തു പകര്‍ന്ന നേതാവായിരുന്നു സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രാജ്യത്ത് ബി ജെ പിക്കെതിരെ നിലനിര്‍ത്തി ദേശീയ ബദല്‍ എന്ന ആശയം ആദ്യം ഉയര്‍ത്തിയതും അത്തരമൊരു ബദല്‍ സംവിധാനം യാഥാര്ത്ഥ്യമാവുന്നതിനായി അഹോരാത്രം പ്രയത്നിച്ച നേതായിരുന്നു യെച്ചൂരി.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്നും അധികാരത്തിലേക്ക് തിരികെ എത്തിക്കുകയെന്ന രാഷ്ട്രീയ നിലപാട് ശക്തമായി ഉന്നയിക്കുന്നതിലും ഇന്ത്യാ മുന്നണിയെന്ന പ്രതിപക്ഷ നിര കെട്ടിപ്പടുക്കുന്നതിലും എന്നും മുന്നില്‍ നിന്ന രാഷ്ട്രീയ നേതാവ്.
മികച്ച പാര്‍ലമെന്റേറിയനായും തിളങ്ങിയ യെയ്യൂരി എന്നും സാധാരണ ജീവിതം നയിച്ചിരുന്ന ദേശീയ നേതാവായിരുന്നു. കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ യെച്ചൂരി 2015 ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കണ്ണൂരില്‍ 2022 ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം തവണയും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിപ്ലവ നായകന്റെ വിടവാങ്ങള്‍.
1952 ആഗസ്റ്റ് 12-ന് തെലുംഗു സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ. സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി മദ്രാസിലായിരുന്നു ജനനം. അച്ഛന് ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ എഞ്ചിനീയറായിരുന്നു. അമ്മ സര്‍ക്കാര്‍ സര്‍വീസില്‍ ആയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും അദ്ദേഹം ഡിഗ്രി കരസ്ഥമാക്കി.
1975-ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്സില്‍ മാസ്റ്റര്‍ ബിരുദം നേടി. പത്രപ്രവര്‍ത്തകയായ സീമ ക്രിസ്റ്റിയാണ് യച്ചൂരിയുടെ ഭാര്യ. പ്രശസ്ത വനിതാവകാശപ്രവര്‍ത്തക വീണ മജുംദാറിന്റെ പുത്രിയായിരുന്നു ആദ്യ ഭാര്യ. ആ വിവാഹത്തില്‍ യച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്. യെച്ചൂരി-സീമ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
രാഷ്ട്രീയ ജീവിതം
1974-ല്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നു. ജെ എന്‍ യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയില്‍ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോക്ട്രേറ്റ് പൂര്‍ത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്നു. അതെ കാലയളവില്‍ മൂന്നു തവണ യച്ചൂരിയെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
1978 ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതേ വര്‍ഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്.
https://youtu.be/N173Akg-mvc?si=tnbU1Os8dGuu2jij
അന്താരാഷ്ട്രവിഷയങ്ങളുടെ സിപിഎം തലവനും പാര്‍ട്ടി മുഖപ്പത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററും കൂടിയാണ് യെച്ചൂരി. വാഗ്മിയും നയതന്ത്രജ്ഞനും ആയ യച്ചൂരി, നേപ്പാളില്‍ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി ഒരു മധ്യസ്ഥന്‍ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസാര്‍ഹമായിരുന്നു. നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്.
ആഗോളവല്‍ക്കരണ ഉദാര വല്‍ക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന നിരവധി രചനകള്‍ സീതാറാം യൊച്ചൂരി നടത്തിയിട്ടുണ്ട്. ‘ആഗോളവല്‍ക്കരണ കാലത്തെ സോഷ്യലിസം’ എന്ന പുസ്തകം ഇതിനു മികച്ച ഉദാഹരണമാണ്.
യു പി എ ഭരണത്തില്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന ഹിമാലയന്‍ അഴിമതികളില്‍ പലതും ആദ്യമേ തന്നെ പാര്‍ലമെന്റില്‍ ഉയര്‍ത്തി കൊണ്ടു വന്നതിലും യെച്ചൂരി വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. ഇന്ത്യയിലെ മികച്ച പാര്‍ലമെന്റെറിയനായും സീതാറാം യെച്ചൂരി പ്രവര്‍ത്തിച്ചിരുന്നു.