അജ്മീർ : ഗുരുത്വാകര്‍ഷണവും , വിമാനവും കണ്ടുപിടിച്ചത് ഇന്ത്യയിലാണെന്ന വിചിത്ര വാദവുമായി രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്ഡെ. രദ്വാജ മഹര്‍ഷി എഴുതിയ സംസ്കൃത ഗ്രന്ഥത്തിലെ തത്വങ്ങൾ ഉപയോഗിച്ചാണ് വിമാനം നിര്‍മ്മിച്ചതും പറത്തിയതെന്നും റൈറ്റ് സഹോദരന്മാര് വിമാനം കണ്ടെത്തുന്നതിന് മുൻപ് ഇന്ത്യൻ വംശജനായ ശിവകര്‍ ബാപുജി വിമാനം നിർമ്മിച്ചതിനുമുള്ള പരാമർശമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത് .
കൂടാതെ സർ ഐസക് ന്യൂട്ടണ്‍ മുന്‍പ് ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ ഭാസ്കരാചാര്യര്‍ 11ാം നൂറ്റാണ്ടില്‍ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. അജ്മീറിലെ മഹര്‍ഷി ദയാനന്ദ് സരസ്വതി സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലാണ് രാജസ്ഥാൻ ഗവർണർ ഈ വിചിത്ര വാദം മുന്നോട്ടുവച്ചത്.