തമിഴ് സിനിമമേഖലയിലെ യുവതാരനിരയിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ശിവകാർത്തികേയൻ. തൻ്റെ കഠിനാധ്വാനം ഒന്നു കൊണ്ട് മാത്രം സൂപ്പർതാര പദവിയിലേക്കാണ് ശിവകാർത്തികേയൻ്റെ കുതിപ്പ്. ശിവകാര്ത്തികേയൻ നായകനായി 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് രജനിമുരുകൻ. ഫാമിലി എൻ്റർടെയ്നറായി എത്തി വലിയ വിജയം നേടിയ ചിത്രം റീറിലിസിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
മാര്‍ച്ച് 14നാണ് രജനിമുരുകൻ തിയറ്റുകളിലേക്ക് വീണ്ടും എത്തുന്നത്. പൊൻറാമാണ് രജനിമുരുകൻ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ബാലസുബ്രഹ്മണ്യമാണ് രജനിമുരുഗന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. കീർത്തി സുരേഷ് നായികയായി എത്തിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. സൂരി, സമുദ്രകകനി, അച്യുത് കുമാര്‍, ധീപ രാമാനുജം, മനോബാല തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.