കൊല്ലം : സ്യൂട്ട് കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം. ഇന്ന് രാവിലെയായിരുന്നു കൊല്ലം സെൻ്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ ഈ സ്യൂട്ട് കേസ് കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമാണ് ഇതിൽ നിന്ന് കണ്ടെടുത്തത് എന്ന് തന്നെയായിരുന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് .
എന്നാൽ എല്ലാ ഇതിൽ അസ്ഥികളും ഉണ്ടായിരുന്നില്ല മാത്രമല്ല അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലായിരുനിന്നു . അതേസമയം ഈ അസ്ഥികൂടം ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ പറഞ്ഞു.