സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്നും താഴേക്കിറങ്ങി. ഗ്രാമിന് 45രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 8025 രൂപയും പവന് 64200 രൂപയുമായി.എന്നാലും ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍പോലും ഇപ്പോള്‍ ഒരു പവന് സ്വർണത്തിന് വില 70000 വരും.
വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇപ്പോള്‍ സ്വര്‍ണവില തിരിച്ചടിയായത്. വില നേരിയ രീതിയില്‍ കുറഞ്ഞാലും ബള്‍ക്കായി ആഭരണം വാങ്ങുന്നവര്‍ക്ക് അത് ഇപ്പോഴും ഒരു ആശങ്ക തന്നെയാണ്.22 കാരറ്റ് സ്വര്‍ണവിലക്ക് അനുസൃതമായി 18 കാരറ്റിന്റെ വിലയും കുറഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 6605 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എന്നാൽ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 108 രൂപയാണ് ഇന്നത്തെ വിപണിവില.