വത്തിക്കാന്‍: ഫ്രാന്‍സിസ് പോപ്പിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. എന്നാല്‍ പോപ്പ് ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. വൃക്കയെ ബാധിച്ചത് ചെറിയ പ്രശ്നമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശത്തേയും കിഡ്നിയേയും രോഗം ബാധിച്ചതിനാല്‍ പോപ്പിന്റെ നില ഗുരുതരമാണെന്ന് ഇന്നലെ വത്തിക്കാന്‍ അറിയിച്ചിരുന്നു.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ശ്വാസകോശത്തെ ന്യൂമോണിയ ബാധിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ചികിത്സയില്‍ കഴിയവെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. മാര്‍പാപ്പ ആരോഗ്യത്തോടെ തിരിച്ചുവരുന്നതിനായി ലോകം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്.