നന്ദ്യാൽ: ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
24 കാരനായ മകൻ സുനിൽ കുമാർ സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിന് പിന്നാലെ സുബ്ബ റായിഡുവും സരസ്വതിയും കീടനാശിനി കഴിച്ച് ജീവനൊടുക്കി. ട്രാൻസ്ജെൻഡറുമായുള്ള പ്രണയം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കൾ നിർബന്ധിക്കുകയും കൗൺസിലിങ്ങിനുൾപ്പെടെ കൊണ്ടുപോയെങ്കിലും സുനിലിന്റെ തീരുമാനത്തിൽ മാറ്റം വന്നില്ല. ഇതോടെയാണ് മാതാപിതാക്കൾ ജീവനവസാനിപ്പിച്ചത്.