ഇസ്ലാമാബാദ്: റിയാദിൽ നിന്ന് 297 യാത്രക്കാരുമായി പാകിസ്താനിലെ പെഷവാറിലേക്ക് പറന്ന സൗദി എയലൈൻസിൽ നിന്ന്പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ്ചെയ്തു. പാകിസ്താനിലെ പെഷവാറിൽ വിമാനം ലാൻഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറിൽ നിന്ന് പുക ഉയർന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലിൽ കൂടി യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കി.
ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.വ്യാഴാഴ്ചയായിരുന്നു സംഭവം.സൗദി എയലൈൻസിന്റെ എസ്.വി. 792 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. നിലത്തിറക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ആർക്കും പരിക്കുകളില്ല. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ടയറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെടുകയായിരുന്നുവെന്ന് സൗദി എയലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
വ്യാഴാഴ്ചയായിരുന്നു സംഭവം.സൗദി എയലൈൻസിന്റെ എസ്.വി. 792 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. നിലത്തിറക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ആർക്കും പരിക്കുകളില്ല. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ടയറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെടുകയായിരുന്നുവെന്ന് സൗദി എയലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
276 യാത്രക്കാരും 21 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ എല്ലാവരും സുരക്ഷിതരാണ്.