ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രത്തിൽ നിന്ന് ഡാബ്സിയെ മാറ്റി പകരം മറ്റൊരു ഗായകനെ വെച്ച് ഗാനം വീണ്ടും പുറത്തിറക്കി. കഴിഞ്ഞ ദിവസമായിരുന്നു ബ്ലഡ് എന്ന ഗാനം ഡാബ്സിയുടെ ശബ്ദത്തിൽ പുറത്തു വന്നത്. തുടർന്ന് ശബ്ദത്തെ ചൊല്ലി വിമർശനം ഉയർന്നു വരികയായിരുന്നു.
ഡാബ്സിയുടെ ശബ്ദം പാട്ടിന് യോജിക്കുന്നില്ല എന്നും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പാട്ടും ബന്ധമില്ലാതെ ആണ് പോകുന്നതും തുടങ്ങിയുള്ള വിമർശനങ്ങൾ ഉയർന്ന് വന്നു. തുടർന്ന് നിർമ്മാതാക്കൾ സന്തോഷ് വെങ്കി ആലപിച്ച പുതിയ പതിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ഡാബ്സിയെ മാറ്റി പകരം സന്തോഷ് വെങ്കിയെ വച്ച് പാട്ട് ഇറക്കിയതിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് ഇപ്പോൾ പ്രതികരിക്കുന്നത്.
കെജിഎഫിലൂടെ പ്രശസ്തനായ ഗായകനാണ് സന്തോഷ് വെങ്കി. ഒരു കത്തിലൂടെ പരസ്യമായി അറിയിച്ച് ഗായകനെ മാറ്റാനുള്ള നിർമാതാക്കളുടെ തീരുമാനം ഡാബ്സിയെ അപമാനിക്കുന്നതാണെന്ന് ആരാധകർ പറയുന്നു. കെജിഎഫിന്റെ സംഗീത സംവിധായകൻ രവി ബാസുർ തന്നെയാണ് മാർക്കോയുടെയും സംഗീത സംവിധായകൻ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 20 ന് റിലീസ് ചെയ്യും.
നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ഗായകരിൽ ഒരാളാണ് ഡാബ്സി. മാപ്പിള പാട്ടുകൾ പാടി രംഗത്ത് വന്ന ഡാബ്സി. ചുരുങ്ങിയ കാലയളവിൽ തന്നെ പ്രശസ്തി നേടുകയും നിരവധി ആരാധകരെ ഉണ്ടാക്കുകയും ചെയ്തിരുന്നു. അതേസമയം നിരവധി ഹേറ്റേഴ്സിനെ കൂടെ താരം ഉണ്ടാക്കിയെടുത്തിട്ടുണ്ട്.