ദക്ഷിണ കൊറിയൻ നഗരമായ മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ജെജു വിമാനത്തിന് തീപിടിച്ചതിനെ തുടർന്ന് 179 പേർ മരിച്ചു. ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണ്. തായ്ലൻഡിലെ നിന്ന് ദക്ഷിണ കൊറിയയിലേക്ക് വരുന്ന വിമാനമായിരുന്നു ഇത്. 175 പേർ യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നതാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. സംഭവ സ്ഥലത്ത് പരിശോധന തുടർന്ന് വരികയാണ്.