PSLV-C60/SPADEX ദൗത്യത്തിന്റെ വിക്ഷേപണ ദിവസം പുറത്തുവിട്ട് ഐഎസ്ആർഒ. വിക്ഷേപണം 2024 ഡിസംബർ 30-ന് ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് പ്രാദേശിക സമയം രാത്രി 09:58 ന് നടക്കും. പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഡോക്കിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് സ്പാഡെക്സ് ദൗത്യം. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കാനാണ് ദൗത്യം ലക്ഷ്യം വെക്കുന്നത്. അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ ലോഞ്ചിംഗ് പാഡിലെത്തിച്ചിരുന്നു.